India vs Afaganithan match preview<br />ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫൈനലിനു മുന്നോടിയായുള്ള റിഹേഴ്‌സലിന് ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. വമ്പന്‍മാരെ ഞെട്ടിച്ച് കൈയ്യടി നേടിയ അഫ്ഗാനിസ്താനാണ് സൂപ്പര്‍ ഫോറിലെ തങ്ങളുടെ അവസാന മല്‍സരത്തില്‍ ഇന്ത്യയുടെ എതിരാളി. സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് മല്‍സരങ്ങളിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് ടിക്കറ്റെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ മല്‍സരഫലം ഇന്ത്യക്ക് പ്രസക്തമല്ല. വൈകീട്ട് അഞ്ചിന് അബുദാബി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-അഫ്ഗാന്‍ പോര് അരങ്ങേറുന്നത്.<br />#AsiaCup